ഇന്ത്യന്‍ വെല്‍സ്: ഡോക്കോവിക്കിന് കിരീടം

ഇന്ത്യന്‍ വെല്‍‌സ്| WEBDUNIA| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2011 (14:10 IST)
ഇന്ത്യന്‍ വെല്‍സ് ടെന്നിസ് കിരീടം സെര്‍ബിയയുടെ നൊവാക് ഡോക്കോവിക്കിന്. സ്‌പെയിനിന്റെ റഫേല്‍ നദാലിനെയാണ് ഡോക്കോവിക്ക് ഫൈനലില്‍ പരാജയപ്പെടുത്തിയത്.

നദാലിനെ 4-6, 6-3, 6-2 എന്നീ സെറ്റുകള്‍ക്കാണ് ഡോക്കോവിക്ക് പരാജയപ്പെടുത്തിയത്. മുന്‍ലോക ഒന്നാംനമ്പര്‍ താരം റോജര്‍ ഫെഡററെ തോല്‍പ്പിച്ചാണ് ഡോക്കോവിക്ക് അന്തിമപ്പോരാട്ടത്തിനെത്തിയത്. 6-3,3-6,6-2 എന്നീ സെറ്റുകള്‍ക്കാണ് ഫെഡററെ ഡോക്കോവിക്ക് തകര്‍ത്തത്.

അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെട്രേയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലിന് യോഗ്യത നേടിയത്. 6-4, 6-4 എന്നീ സെറ്റുകള്‍ക്കാണ് യുവാന്‍ മാര്‍ട്ടിനെ നദാല്‍ പരാജയപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :