ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഹൂട്ടനെ പുറത്താക്കി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 24 ഫെബ്രുവരി 2011 (09:22 IST)
PRO
PRO
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തു നിന്ന് ബോബ് ഹൂട്ടനെ പുറത്താക്കി. ഏഷ്യാ കപ്പിലെ മോശപ്പെട്ട പ്രകടനത്തെ തുടര്‍ന്നാണ് ഹൂട്ടനെ മാറ്റാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചത്.

സയിദ്‌ നയീമുദ്ദീനു പകരം 2006 ലാണ്‌ ഹൂട്ടന്‍ ഇന്ത്യന്‍ കോച്ചാകുന്നത്‌. കഴിഞ്ഞ വര്‍ഷം, ഹൂട്ടന്റെ കാലാവധി 2013 വരെ നീട്ടിയിരുന്നു. കാലാവധി അവസാനിക്കുംമുന്‍പ് സേവനം മതിയാക്കുന്നതിനാല്‍ ഫെഡറേഷന്‍ ഹൂട്ടന് വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടിവരും.

ഹൂട്ടന്റെ കീഴിലാണ്‌ ഇന്ത്യ 27 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഏഷ്യന്‍ കപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്‌. 2007, 09 നെഹ്‌റു കപ്പ്‌ കിരീടങ്ങള്‍ ഇന്ത്യക്ക്‌ നേടിക്കൊടുത്തതും ഹൂട്ടനാണ്‌.

ദോഹയില്‍ നടന്ന ഏഷ്യന്‍ കപ്പിലെ മൂന്നു ഗ്രൂപ്പ്‌ മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. ഓസ്‌ട്രേലിയ (4-0), ബഹ്‌റൈന്‍ (5-2), ദക്ഷിണ കൊറിയ (4-1) എന്നിങ്ങനെ പരാജയപ്പെട്ടാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :