ആ മിന്നും താരം ജോക്കോവിച്ച്

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 7 ഫെബ്രുവരി 2012 (08:26 IST)
PRO
PRO
ലോകത്തെ ഏറ്റവും മികച്ച കായികതാരം നൊവാക് ജോക്കോവിച്ച്. കായിക ഓസ്കാര്‍ എന്നറിയപ്പെടുന്ന ലൊറെയ്‌സ് പുരസ്‌കാരങ്ങളില്‍ മികച്ച പുരുഷ കായിക താരമായി ജോക്കോവിച്ചിനെ തെരഞ്ഞെടുത്തു. പന്ത്രണ്ടാമത് ലൊറെയ്‌സ് പുരസ്‌കാരങ്ങളില്‍ മികച്ച വനിതാതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചത് കെനിയന്‍ ദീര്‍ഘദൂര ഓട്ടക്കാരി വിവിയന്‍ ചെറുയോട്ടിനാണ്.

മൂന്നുവട്ടം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമുള്‍പ്പെടെ അഞ്ചു ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയതാണ് ജോക്കോവിച്ചിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ദേഗുവില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്ററിലും 10,000 മീറ്ററിലും സ്വര്‍ണം സ്വന്തമാക്കിയതുള്‍പ്പടെയുള്ള പ്രകടനമാണ് ചെറുയോട്ടിനെ മികച്ച വനിതാതാരമാക്കിയത്.

കച്ച ടീമിനുള്ള ലൊറെയ്‌സ് ബഹുമതി ബാഴ്‌സലോണ ഫുട്‌ബോള്‍ ടീം സ്വന്തമാക്കി. നവാഗത പ്രതിഭയ്ക്കുള്ള അവാര്‍ഡ് വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നുള്ള ഗോള്‍ഫ് താരം റോറി മക്കള്‍റോയ്ക്കാണ്. കായിക രംഗത്തേക്കുള്ള മികച്ച തിരിച്ചുവരവിന് 42കാരനായ ഗോള്‍ഫര്‍ ഡാരന്‍ ക്ലാര്‍ക്ക് അവാര്‍ഡു നേടി. ആക്‍ഷന്‍ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ അമേരിക്കയുടെ സര്‍ഫിംഗ് താരം കെല്ലി സ്ലേറ്റര്‍ നാലാം തവണയും അവാര്‍ഡ് സ്വന്തമാക്കി. ഇതോടെ കെല്ലി സ്ലേറ്റര്‍ റോജര്‍ ഫെഡററുടെ റെക്കോഡ് നേട്ടത്തിന് (നാല് ലൊറെയ്‌സ് അവാര്‍ഡ്) ഒപ്പമെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :