അണ്ടര്‍-21 ഫുട്ബോള്‍: ഗോള്‍മഴ തീര്‍ത്ത് കേരളം

മഡ്ഗാവ്| WEBDUNIA| Last Modified വ്യാഴം, 30 ഏപ്രില്‍ 2009 (18:14 IST)
അണ്ടര്‍- 21ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഉജ്ജ്വല വിജയം. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് കേരളത്തിന്‍റെ യുവനിര അരുണാചല്‍പ്രദേശിനെ കെട്ടുകെട്ടിച്ചത്. മിഥുന്‍ വില്‍‌വെറ്റിന്‍റെ ഹാട്രിക്കാണ് കേരളത്തിന്‍റെ വിജയം അനായാസമാക്കിയത്.

ആദ്യപകുതിയുടെ പതിമൂന്നാം മിനുട്ടില്‍ അരുണാചലാണ് സ്കോറിംഗ് തുടങ്ങിയത്. എന്നാല്‍ അരുണാചലിന്‍റെ ആഘോഷം അവിടെ തീര്‍ന്നു. പിന്നീട് കേരളത്തിന്‍റെ യുവനിര കളം നിറയുന്ന കാഴ്ചയാണ് കണ്ടത്. സമനില ഗോളിനായി മുപ്പത്തിയഞ്ചാം മിനുട്ട് വരെ കാത്തിരുന്ന കേരളം ആദ്യ പകുതി തുല്യ നിലയില്‍ അവസാനിപ്പിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ അലമാല പോലെ ആഞ്ഞടിച്ച കേരള മുന്നേറ്റ നിരയെ തടയാന്‍ അരുണാചലിനായില്ല. അറ്പത്തിയഞ്ചാം മിനുട്ടില്‍ രണ്ടാം ഗോളും ലീഡും കണ്ടെത്തിയ കേരളം മൂന്നു മിനുട്ടിനുശേഷം ലീഡുയര്‍ത്തി. രണ്ട് മിനുട്ടിനുശേഷം വില്‍‌വെറ്റ് തന്‍റെ ഹാട്രിക് ഗോള്‍ കണ്ടെത്തി.74, 80 85 മിനുട്ടുകളില്‍ ഗോള്‍ നേടി കേരളം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :