ആനന്ദ്-കാള്‍സണ്‍ പോരാട്ടം; നാലാം ഗെയിമില്‍ സമനില

 ആനന്ദ്-കാള്‍സണ്‍ , ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ,  സോച്ചി , ചെസ്
സോച്ചി| jibin| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (10:34 IST)
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും നോര്‍വയുടെ മാഗ്നസ് കാള്‍സണും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ഗെയിമില്‍ വീണ്ടും സമനില. നിലവില്‍ ഇരുവരും രണ്ടു പോയിന്‍റുമായി തുല്യത പാലിക്കുകയാണ്.

47 നീക്കങ്ങള്‍ക്കൊടുവിലാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. കറുത്ത കരുക്കളുമായി നാലാം ഗെയിം
ആരംഭിച്ച ആനന്ദിന് മൂന്നാം ഗെയിമില്‍ കാണിച്ച ഫോം കണ്ടെത്താനായില്ല. അതേസമയം കാള്‍സണ്‍ തന്റെ തനതായ കേളി ശൈലി തുടരുന്നതാണ് കാണാനായത്. ആദ്യ ഗെയിം സമനിലയില്‍ പിരിയുകയും രണ്ടാമത്തെ ഗെയിമില്‍ ആനന്ദിന് പറ്റിയ ഒരു ചെറിയ പിഴവില്‍ നിന്ന് ഇരുപത്തിമൂന്നുകാരനായ കാള്‍സണ്‍ ജയം പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മൂന്നാം ഗെയിമില്‍ ലോക ചാമ്പ്യനെ ഞെട്ടിച്ചുക്കൊണ്ട് ആനന്ദ് തിരിച്ചു വരുകയായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഇനി എട്ടു മത്സരങ്ങളാണ് ബാക്കിയുള്ളത്. അഞ്ചാം ഗെയിം വെള്ളിയാഴ്ച നടക്കും. പല ഘട്ടത്തിലും ആനന്ദിന് വന്‍ വെല്ലുവിളിയാണ് കാള്‍സണ്‍ ഉയര്‍ത്തുന്നത്. നീക്കങ്ങള്‍ വളരെ വേഗം മുന്‍ കൂട്ടി കാണാനുള്ള കാള്‍സന്റെ കഴിവും നീണ്ട നീക്കങ്ങള്‍ നടത്തുന്നതുമാണ് ആനന്ദിന് വെല്ലുവിളിയാകുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :