ന്യൂയോര്‍ക്ക്|
VISHNU N L|
Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (10:03 IST)
യുഎസ് ഓപ്പണ്‍ ടെന്നിസില്‍ പ്രമുഖരെ അട്ടിമറിച്ച ജേതാക്കളുടെ ദിനമായിരുന്നു ഇന്നലെ. മുന്‍നിര താരങ്ങളായ ഡേവിഡ് ഫെററും അഗ്‌നിയേസ്‌ക്ക റഡ്വാന്‍സ്‌ക്കയും ടോമി റോബ്രഡോയുമെല്ലാം അട്ടിമറിയുടെ ചൂടറിഞ്ഞു. നിലവിലെ ചാമ്പ്യന്‍ സെറീന വില്ല്യംസാവട്ടെ അട്ടിറിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടാണ് നാലാം റൗണ്ടിലേയ്ക്ക് മുന്നേറിയത്.
ഒന്നാം സീഡ് നൊവാക് ദ്യോകോവിച്ചിനും നാലാം റൗണ്ടിലെത്താന്‍ നന്നായി തന്നെ വിയര്‍ക്കേണ്ടിവന്നു. സെറീനയുടെ സഹോദരി വീനസും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ മാരിന്‍ സിലിച്ചും നാലാം റൗണ്ടിലേയ്ക്ക് മുന്നേറി.
ഒന്നാം സെറ്റ് കൈവിട്ട് വിറച്ചശേഷമാണ് ചരിത്രം കുറിക്കാനെത്തിയ നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ സെറീന വില്ല്യംസ് നാട്ടുകാരിയായ ബെഥാനി മാറ്റെക് സാന്‍ഡ്‌സിനെ മറികടന്നത്. സ്‌കോര്‍: 3-6, 7-5, 6-0. സഹോദരി വീനസിന് പക്ഷേ, അത്ര വലിയ വെല്ലുവിളി നേരിടേണ്ടിവന്നില്ല. ഇരുപത്തിമൂന്നാം സീഡായ വീനസ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വിസ്താരം ബെല്ലിന്‍ഡ് ബെസിച്ചിനെ തോല്‍പിച്ചത്. സ്‌കോര്‍: 6-3, 6-4.
അട്ടിമറി നേരിട്ട മറ്റൊരു മുന്‍നിരതാരം ഇരുപത്തിയാറാം സീഡ് സ്‌പെയിനിന്റെ ടോമി റോബ്രെഡോയെ ഫ്രാന്‍സിന്റെ സീഡില്ലാതാരം ബെനോള്‍ട്ട് പാല്‍ട്രെ അട്ടിമറിച്ചു (7-6, 6-1, 6-1). പോളിഷ് താരം പതിനഞ്ചാം സീഡ് അഗ്‌നിയേസ്‌ക്ക റഡ്വാന്‍സ്‌ക്കയെ പത്തൊന്‍പതാം സീഡും യു.എസ്. താരവുമായ മാഡിസണ്‍ കൈയ്‌സാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ചത്. സ്‌കോര്‍: 6-3, 6-2. ).