ഒളിംപിക്‌സ് വില്ലേജില്‍ സെക്‌സ് സ്വാഭാവികം, മത്സരശേഷം പുലര്‍ച്ചെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടും; തുറന്നുപറഞ്ഞ് മുന്‍ താരം

രേണുക വേണു| Last Modified ബുധന്‍, 28 ജൂലൈ 2021 (11:10 IST)

ഒളിംപിക്‌സ് വില്ലേജിലെ സെക്‌സ് സ്വാഭാവികമായ കാര്യമാണെന്ന് മുന്‍താരം സൂസെന്‍ ടൈഡ്‌കെ. ജര്‍മനിയുടെ മുന്‍ ലോങ് ജംപ് താരവും ഒളിംപ്യനുമാണ് സൂസെന്‍. 1992, 2000 ഒളിംപിക്‌സില്‍ ജര്‍മനിക്കായി സൂസെന്‍ മത്സരിച്ചിട്ടുണ്ട്.

ടോക്കിയോ ഒളിംപിക്‌സില്‍ കോവിഡ് ഭീതിയെ തുടര്‍ന്ന് ആന്റി സെക്‌സ് ബെഡ് അധികൃതര്‍ ഒരുക്കിയ സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സൂസെന്‍. ഒളിംപിക്‌സ് വില്ലേജില്‍ ആന്റി സെക്‌സ് ബെഡ് ഒരുക്കിയിരിക്കുകയാണെന്ന വാര്‍ത്ത കേട്ടപ്പോള്‍ തനിക്ക് ചിരിയാണ് വന്നതെന്ന് സൂസെന്‍ പറയുന്നു.

'ഒളിംപിക്‌സ് വില്ലേജില്‍ സെക്‌സ് നിരോധിച്ചെന്ന വാര്‍ത്ത കേട്ട് എനിക്ക് ചിരിയടക്കാന്‍ സാധിച്ചില്ല. അത് ഒരിക്കലും നടക്കില്ല. ഒളിംപിക്‌സ് വില്ലേജില്‍ സെക്‌സ് എപ്പോഴും വലിയൊരു വിഷയമാണ്. ഒളിംപിക്‌സ് കാലങ്ങളില്‍ കായികതാരങ്ങളുടെ ശാരീരിക ഊര്‍ജ്ജം വളരെ ഉയര്‍ന്ന നിലയില്‍ ആയിരിക്കും. മത്സരശേഷം ശാരീരിക ഊര്‍ജ്ജം ഉയര്‍ന്നു തന്നെ നില്‍ക്കും. ഈ ശാരീരിക ഊര്‍ജ്ജം സാധാരണ നിലയിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിനാണ് മത്സരശേഷം താരങ്ങള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത്. പൊതുവെ മത്സരശേഷം പുലര്‍ച്ചെയൊക്കെ ആയിരിക്കും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക. എന്നാല്‍, മത്സരങ്ങള്‍ക്ക് മുന്‍പ് സെക്‌സില്‍ ഏര്‍പ്പെടുന്നതിനെ പരിശീലകര്‍ നിരുത്സാഹപ്പെടുത്തുന്നു. മത്സരങ്ങള്‍ക്ക് മുന്‍പ് സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ അത് കായികക്ഷമതയെ ബാധിക്കും. മത്സരങ്ങള്‍ കഴിഞ്ഞാല്‍ സുഹൃത്തുക്കളായ താരങ്ങളെല്ലാം മുറിയില്‍ നിന്ന് ഒഴിഞ്ഞുതരും. സെക്‌സിന് വേണ്ടിയാണ് എല്ലാവരും ഈ സ്വകാര്യത അനുവദിക്കുന്നത്,' സൂസെന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :