വിംബിള്‍ഡണ്‍ കോര്‍ട്ടിൽ കേടുപാട് വരുത്തി; സെറീന വില്യംസിന് 10,000 ഡോളർ പിഴ

പിഴയെക്കുറിച്ച് ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.

Last Modified ചൊവ്വ, 9 ജൂലൈ 2019 (13:51 IST)
വിംബിള്‍ഡണ്‍ കോര്‍ട്ട് റാക്കറ്റ് ഉപയോഗിച്ച് നശിപ്പിച്ചതിന് സെറീന വില്യംസിന് ഓള്‍ ഇംഗ്ലണ്ട് ക്ലബ് 10,000 ഡോളര്‍ പിഴ ചുമത്തി. ചൊവ്വാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കന്‍ താരം അലിസണ്‍ റിസ്‌കെയെ നേരിടുന്ന വില്യംസ് തന്റെ 24ആമത് ഗ്രാന്‍സ്ലാം കിരീടത്തിനായുള്ള തയ്യാറെടുപ്പിലാണ്.

പിഴയെക്കുറിച്ച് ഇതുവരെ താരം പ്രതികരിച്ചിട്ടില്ല. അമേരിക്കൻ ടെന്നീസ് താരമായ സെറീന മുൻ ലോക ഒന്നാം നമ്പർ താരമാണ്.23 സിംഗിൾസും 14 ഡബിൾസും 2 മിക്സഡ് ഡബിൾസും ഉൾപ്പെടെ 39 ഗ്രാൻഡ്സ്ലാമുകളാണ് സെറീനയുടെ നേട്ടപ്പട്ടികയിലുള്ളത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :