ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത്...അപൂര്‍വ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായി സാനിയ മിര്‍സ

രേണുക വേണു| Last Modified വെള്ളി, 16 ജൂലൈ 2021 (15:29 IST)

ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് മാത്രം സ്വന്തമായിരുന്ന അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. യുഎഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുകയാണ് താരം. ഭര്‍ത്താവും പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കിനും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് ഇരുവര്‍ക്കും ലഭിച്ചത്. ദുബായ് തന്റെ രണ്ടാമത്തെ വീടാണെന്നും കൂടുതല്‍ സമയം അവിടെ ചെലവിടാന്‍ ആഗ്രഹിക്കുന്നതായും സാനിയ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :