സാനിയ- ഹിംഗിസ് സഖ്യം വീണ്ടും കിരീടമുയര്‍ത്തി

ന്യൂയോർക്ക്| VISHNU N L| Last Updated: തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (12:08 IST)
യു‌എസ് ഓപണില്‍ വീണ്ടും ഇന്ത്യന്‍ വസന്തം. ഇന്ത്യയുടെ മിര്‍സയും സ്വിസ് താരം മാര്‍ട്ടിന ഹിംഗിസും ഡബിള്‍സ് കിരീടം നേടി. ഓസ്ട്രേലിയയുടെ കേസിഡെല്ലക്വ കസക്കിസ്ഥാന്റെ യാരസ്ലാവ ഷെവ്ദോവ സഖ്യത്തിനെതിരെ 6–3,6–3 സ്കോറിനായിരുന്നു ലോക ഒന്നാം നമ്പർ ജോടിയുടെ വിജയം. മത്സരം തുടങ്ങി ഒന്നേകാൽ മണിക്കൂറിനുള്ളിൽ സഖ്യം വിജയം സ്വന്തമാക്കി.

നേരത്തെ ഇതേ സഖ്യം വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടം നേടിയിരുന്നു. സാനിയ മിർസയ്ക്ക് ഇത് അഞ്ചാമതു ഗ്രാൻഡ് സ്ലാം കിരീടമാണ്. ഹിൻജിസുമായി ചേർന്ന് വിമ്പിൾഡനിൽ നേടിയതാണ് ആദ്യ ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടം. കഴിഞ്ഞ വർഷം യുഎസ് ഓപ്പണിൽ മിക്സഡ് ഡബിൾസ് ജേതാവായിരുന്നു സാനിയ. സാനിയയുടെ മറ്റ് ഗ്രാന്‍സ്ലാം കിരീടങ്ങളും മിക്സഡ് ഡബിള്‍സിലായിരുന്നു. 2009 ൽ മഹേഷ് ഭൂപതിയുമായിച്ചേർന്ന് ഓസ്ട്രേലിയൻ ഓപ്പണിലാണ് സാനിയയുടെ ആദ്യ ഗ്രാൻഡ്‍സ്ലാം വിജയം.

സാനിയയുടെ ആദ്യ ഡബിള്‍സ് ഗ്രാന്‍സ്ലാം വിംബിള്‍ഡണിലേതായിരുന്നു. മാര്‍ട്ടിന ഹിംഗിസുമൊത്തുള്ള സഖ്യം മികച്ച ഒത്തിണക്കമാണ് കാണിക്കുന്നത്. എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ സാനിയ സഖ്യം പവർ ഗെയിമാണു പുറത്തെടുത്തത്. കഴിഞ്ഞ ദിവസം ലിയാണ്ടർ പെയ്സിനൊപ്പം മിക്സഡ് ഡബിൾസിൽ വിജയം നേടിയതും
മാർട്ടിന ഹിംഗിസായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :