കളി പ്രേമികള്‍ ആവേശത്തില്‍; ഫെഡറര്‍ ഇന്ത്യയിലെത്തും

  റോജര്‍ ഫെഡറര്‍ , ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗ് , റാഫേല്‍ നദാല്‍
ന്യൂഡല്‍ഹി| jibin| Last Updated: ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (14:14 IST)
ലോക മൂന്നാംനമ്പര്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ഇന്ത്യയിലെത്തും. ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗിലാണ് ഇന്ത്യന്‍ ഫ്രാഞ്ചൈസിക്കുവേണ്ടി കളിക്കാന്‍ ഫെഡറര്‍ എത്തുന്നത്. കരാറില്‍ ഒപ്പിട്ടിരുന്ന സൂപ്പര്‍ താരം റാഫേല്‍ നദാല്‍ പരിക്കിന്റെ പിടിയിലായതാണ് ഫെഡറര്‍ക്ക് നറുക്ക് വീഴാന്‍ കാരണമായത്.

പ്രീമിയര്‍ ടെന്നീസ് ലീഗില്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി കരാര്‍ ഒപ്പിടാന്‍ തയ്യാറാണെന്ന് 17 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ റോജര്‍ ഫെഡറര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഫെഡറര്‍ക്കൊപ്പം, വിരമിച്ച ടെന്നീസ് ഇതിഹാസം പീറ്റ് സാംപ്രസ്, സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ, ഗെയില്‍ മോന്‍ഫില്‍സ്, അന്ന ഇവാനോവിച്ച് എന്നിവരാണ് അണി നിരക്കുന്നത്.

ലോക ഒന്നാംനമ്പര്‍ താരം നൊവാക് ജോക്കോവിച്, ആന്‍ഡി മുറെ, ജോ വില്‍ഫ്രഡ് ടിസോങ്ക, സെറീന വില്യംസ്, മരിയ ഷറപ്പോവ, കരോളിന വോസ്‌നിയാക്കി എന്നിവരും വിവിധ ഫ്രാഞ്ചൈസികളുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 13 വരെയാണ് ഇന്റര്‍നാഷണല്‍ ടെന്നീസ് പ്രീമിയര്‍ ലീഗ് നടക്കുക. പരിക്കിന്റെ പിടിയിലായ റഷ്യന്‍ താരം വിക്ടോറിയ അസരങ്കെ ഈ സീസണില്‍ ലീഗിന് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :