പവര്‍ലിഫ്‌റ്റിംഗ്: കേരളം ഓവറോള്‍ ചാമ്പ്യന്മാര്‍

  പവര്‍ലിഫ്‌റ്റിംഗ് , കേരളം , വിജയവാഡ
കൊച്ചി| jibin| Last Updated: ചൊവ്വ, 3 മാര്‍ച്ച് 2015 (11:46 IST)
വിജയവാഡയില്‍ നടന്ന ദക്ഷിണേന്ത്യന്‍ പവര്‍ലിഫ്‌റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ കേരളം ഓവര്‍ഓള്‍ ചാമ്പ്യന്മാരായി. കേരളത്തിന്റെ മേഖാ മാത്യു സബ്ജൂനിയര്‍ വിഭാഗത്തിലെ സ്ട്രോങ് വുമണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.

പരിശീലകന്‍ എന്‍ജെ ജിസ്മോന്‍, മാനേജര്‍ കെവി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിജയികളായി തിരിച്ചെത്തിയ ടീമിന് എറണാകുളം ജംക്ഷന്‍ റയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. റയില്‍വേ ഏരിയാ മാനേജര്‍ ഡോ രാജേഷ് ചന്ദ്രന്‍, അസോസിയേഷന്‍ ഭാരവാഹികളായ ജയിംസ് ചാഴൂര്‍, ഷെറിന്‍ പി
കലൂര്‍ എന്നിവര്‍ ടീമിനെ സ്വീകരിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :