അഭിറാം മനോഹർ|
Last Modified ചൊവ്വ, 26 ജൂലൈ 2022 (15:25 IST)
ഒളിമ്പിക് ചാമ്പ്യനും ജാവലിൻ ത്രോ താരവുമായ നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കില്ല. നാഭിക്ക് പരിക്കേറ്റ നീരജിന് ഒരു മാസത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ലോക അത്ലറ്റിക് മീറ്റിൽ താരം വെള്ളി നേടിയിരുന്നു. കോമൺവെൽത്ത് ഗെയിമിൽ നീരജിനെയായിരുന്നു ഇന്ത്യൻ പതാകയേന്താൻ നിശ്ചയിച്ചിരുന്നത്.
ബർമിങ്ങാമിൽ വ്യാഴാഴ്ചയാണ് കോമൺവെൽത്ത് ഗെയിംസ് തുടങ്ങുന്നത്. ഓഗസ്റ്റ് 26ന് നടക്കുന്ന ഡയമണ്ട് ലീഗിലും താരം പങ്കെടുക്കുമെന്ന് ഉറപ്പില്ല. ഡയമണ്ട് ലീഗ് ഈ വർഷത്തെ തൻ്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണെന്ന് നീരജ് ചോപ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിലെ നിലവിലെ ചാമ്പ്യൻ കൂടിയാണ് നീരജ്.