2020ന് ശേഷം ഇതാദ്യം, യു എസ് ഓപ്പൺ സെമിഫൈനൽ യോഗ്യത നേടി നവോമി ഒസാക്ക

Naomi Osaka, US Open Semifinal,Osaka comeback, US Open semifinal, നവോമി ഒസാക്ക, യുഎസ് ഓപ്പൺ, യുഎസ് ഓപ്പൺ സെമി, ഒസാക്കയുടെ തിരിച്ചുവരവ്
അഭിറാം മനോഹർ| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2025 (16:52 IST)
യു എസ് ഓപ്പണ്‍ സെമിഫൈനലില്‍ പ്രവേശിച്ച് നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ടെന്നീസ് കോര്‍ട്ടിലേക്കുള്ള തന്റെ തിരിച്ചുവരവ് ആഘോഷിച്ച് നവോമി ഒസാക്ക.ക്വാര്‍ട്ടര്‍ ഫൈനലില്‍ കരോലിന മുച്ചോവയെ 6-4,7-6(3) എന്ന സ്‌കോറിന് കീഴടക്കിയാണ് ഒസാക്കയുടെ മുന്നേറ്റം.


മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ഒസാക്ക ഗര്‍ഭധാരണത്തെ തുടര്‍ന്ന് ഏറെക്കാലമായി ടെന്നീസില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. 2021ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയതിന് ശേഷം ഇതാദ്യമായാണ് ഒസാക്ക ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക്കിനെ അട്ടിമറിച്ച അമന്‍ഡ് അനിസിമോവയാണ് ഒസാക്കയുടെ എതിരാളി. 2020ലാണ് ഒസാക്ക അവസാനമായി യു എസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :