ബ്രസീലിയ|
jibin|
Last Modified വെള്ളി, 11 ജൂലൈ 2014 (12:51 IST)
എന്റെ പിന്തുണ അര്‍ജന്റീനയ്ക്കാണ്, ലാറ്റിനമേരിക്കയ്ക്കായി മെസി കപ്പുയര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന്
ബ്രസീല്‍ സുപ്പര്‍ താരം നെയ്മര്‍. ബാഴ്സലോണയിലെ സഹകളിക്കാരും സുഹൃത്തുക്കളുമായ ലയണല്‍ മെസിയും മസ്കരാനെയും കപ്പ് നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും നെയ്മര്‍ വ്യക്തമാക്കി.
ലോകകപ്പില്‍ ഇങ്ങനെയൊരു മടക്കം ബ്രസീല്‍ അര്‍ഹിച്ചിരുന്നില്ല. ബ്രസീലിന്റെ മഹത്തായ കളി സെമിയില്‍ പുറത്തെടുക്കാനായില്ല. ജന്മനാട്ടില്‍ ലോകകപ്പ് ഏറെ ആഗ്രഹിച്ചു. എന്നാല്‍ ഏറെ അധ്വാനിക്കുബോഴും ചില പിഴവുകള്‍ ഞങ്ങള്‍ വരുത്തി.
ചിലഘട്ടങ്ങളില്‍ ഞങ്ങള്‍ സാധാരണ ഫുട്ബോളാണ് കളിച്ചതെന്നും സൂപ്പര്‍താരം പറഞ്ഞു. നെയ്മറുടെ പിന്തുണകൂടി കിട്ടിയതോടെ പ്രതീക്ഷകളുടെ കൊടുമുടിയിലാണ് അര്‍ജന്റീന ആരാധകര്‍.