ഷൂമാക്കര്‍ ആശയ വിനിമയം നടത്തി തുടങ്ങി; കുടുംബാഗങ്ങള്‍ ആഹ്‌ളാദത്തില്‍

  മൈക്കല്‍ ഷൂമാക്കര്‍ , ലണ്ടന്‍ , സ്‌കേറ്റിങ്ങ് , ആശുപത്രി
ലണ്ടന്‍| jibin| Last Modified ചൊവ്വ, 22 ജൂലൈ 2014 (16:47 IST)
സ്‌കേറ്റിങ്ങിനിടെ വീണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മൈക്കല്‍ ഷൂമാക്കര്‍ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ ശക്തമായ ലക്ഷണങ്ങള്‍ കാട്ടിതുടങ്ങി. കണ്ണുകൊണ്ടുള്ള ആംഗ്യങ്ങളിലൂടെയാണ്‌ ഷുമി തന്റെ ആവശ്യങ്ങള്‍ കുടുംബാംഗങ്ങളെ അറിയിക്കുന്നത്‌. ഇതുവഴി തന്റെ ഭാര്യയോടും ഡോക്‌ടര്‍മാരോടും അദ്ദേഹത്തിന് ആശയ വിനിമയം നടത്താന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌.

കഴിഞ്ഞ ഡിസംബറിലാണ്‌ ഷൂമാക്കറിന്‌ പരുക്കേറ്റത്‌. ഇതേതുടര്‍ന്ന്‌ മാസങ്ങളോളം കോമയിലായിരുന്ന ഷൂമാക്കര്‍ കഴിഞ്ഞ മാസം കോമയില്‍ നിന്ന്‌ മുക്‌തനായി ആശുപത്രി വിട്ടിരുന്നു. തുടര്‍ന്ന് നല്ല മാറ്റങ്ങള്‍ താരത്തില്‍ കണ്ടിരുന്നു.

ഇപ്പോള്‍ ഷൂമാക്കര്‍ ചികിത്സയോടും മരുന്നിനോടും നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും. ഈ പുരോഗതി തുടര്‍ന്നാല്‍ ഏതാനും ആഴ്‌ചകള്‍ക്കകം ഷൂമാക്കര്‍ക്ക്‌ പരസഹായമില്ലാതെ ഇരിക്കാന്‍ കഴിയുമെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു.

തുടര്‍ന്ന് ഷൂമാക്കറിന്റെ സുഹൃത്തുക്കളും കുടുംബാഗങ്ങളും ആഹ്‌ളാദത്തിലാണ്. ഷൂമാക്കറിന് നല്ല പുരോഗതിയുണ്ടെന്നും അദ്ദേഹത്തിനായി പ്രാര്‍ഥിച്ചവര്‍ക്ക് ഷൂമിയുടെ ഭാര്യ നന്ദിയും പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :