റിയോ ഡി ജനീറോ|
jibin|
Last Updated:
തിങ്കള്‍, 14 ജൂലൈ 2014 (14:00 IST)
ബ്രസീലിനെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്ക് നയിച്ച ബ്രസീല്‍ പരിശീലകന്‍ ലൂയിസ് ഫിലിപ് സ്‌കൊളാരിയെ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പുറത്താക്കി.
സ്‌കൊളാരിയുടെ കരാര്‍ ഈ ലോകകപ്പോടെ അവസാനിക്കുകയായിരുന്നു. 2002ല്‍ ടീമിന് ലോകകപ്പും 2012 ല്‍ കോണ്‍ഫെഡറേഷന്‍ കപ്പും സമ്മാനിച്ച സ്‌കൊളാരിക്ക് ഇത്തവണത്തെ തോല്‍വിക്ക് സാക്ഷിയാകാനായിരുന്നു വിധി. സെമി ഫൈനലില്‍ ജര്‍മനിയുമായി ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് ബ്രസീല്‍ പരാജയപ്പെട്ടതാണ് സ്‌കൊളാരിയുടെ ചീട്ട് കീറാന്‍ കാരണമായത്.
ലൂസേഴ്‌സ് ഫൈനലില്‍ ഹോളണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ ബ്രസീലിയന്‍ ഫുട്‌ബോളിന് മുകളില്‍ അവസാനത്തെ ആണിയും അടിച്ച് കഴിഞ്ഞപ്പോള്‍ സ്‌കൊളാരി ദുരന്ത നായകനായി. സ്‌കൊളാരിയുടെ പിടിവാശിയും തര്‍ക്കവാദങ്ങളും കടുത്ത തീരുമാനങ്ങളും നേരത്തേ തന്നെ പ്രസിദ്ധമാണ്. തുടര്‍ന്നാണ് ബ്രസീല്‍ നിരയിലെ ചില താരങ്ങള്‍ക്ക് ലോകകപ്പ് ടീമില്‍ സ്ഥാനം നേടാനാവാതെ പോയത്.