അഭിറാം മനോഹർ|
Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (20:30 IST)
ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗമായ പിആർ ശ്രീജേഷിന് 2 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ.മന്ത്രിസഭാ യോഗത്തിനുശേഷം കായിക മന്ത്രി വി അബ്ദുള്‍ റഹിമാനാണ് വാര്‍ത്താസമ്മേളനത്തില്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്.
രണ്ട് കോടിക്കൊപ്പം ശ്രീജേഷിന് വിദ്യാഭ്യാസവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നും ജോയന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഒളിമ്പിക്‌സില്‍ പങ്കെടുത്ത മറ്റു മലയാളി താരങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കും.
നേരത്തെ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിനെ തുടർന്ന് സംസ്ഥാൻസർക്കാരിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. കഴിഞ്ഞ ദിവസം ടോക്യോയിൽ നിന്ന് നാട്ടിലെത്തിയ ശ്രീജേഷും ഇതേ ചോദ്യം നേരിട്ടിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിനെ പറ്റി പ്രതികരിക്കാനില്ലെന്നായിരുന്നു ശ്രീജേഷിന്റെ മറുപടി.