ഹോങ്കോങ്|
Last Modified ശനി, 22 നവംബര്‍ 2014 (16:40 IST)
ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ‍്മിന്റണ്‍ ടൂര്‍ണമെന്റിലെ സെമിഫൈനലില്‍ ഇന്ത്യയുടെ കിംഡംബി ശ്രീകാന്തിന് തോല്‍വി.ചൈനയുടെ ചെന്‍ ലോംഗിനോടാണ് ശ്രീകാന്ത് തോറ്റത്. സ്കോര്‍: 17-21 21-19 6-21.
ആദ്യഗെയിമില്‍ ചെന്നുമായി ഒപ്പത്തിനൊപ്പം പോരാടിയ ശ്രീകാന്തിന് പക്ഷേ ചൈനീസ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്‍പില്‍ അടിതെറ്റുകയായിരുന്നു.
രണ്ടാം ഗെയിമില്‍ ശക്തമായി ശ്രീകാന്ത് തിരിച്ചു വരവ് നടത്തിയെങ്കിലും നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ചെന്‍ ശ്രീകാന്തിനെ തോല്‍പിക്കുകയായിരുന്നു. ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.