റിയോ ഡെ ജനീറോ|
jibin|
Last Modified വ്യാഴം, 10 ജൂലൈ 2014 (12:14 IST)
ലോകകപ്പ് ഫുട്ബോളില്‍ ജര്‍മനിയോട് തകര്‍ന്ന് തരിപ്പണമായ ബ്രസീല്‍ ടീമില്‍ പൂര്‍ണമായും അഴിച്ചു പണിക്ക് കളമൊരുങ്ങുന്നു. ടീം കോച്ച് ലൂയിസ് ഫിലിപ്പ് സ്കൊളാരിക്ക് പകരക്കാരനെ തേടാനൊരുങ്ങുകയാണ് ബ്രസീല്‍. കൊറിന്ത്യന്‍സിന്റെ മുന്‍ കോച്ച് ടൈറ്റ് മഞ്ഞക്കുപ്പായക്കാരുടെ കോച്ച് ആകുമെന്നാണ് ലഭിക്കുന്ന വിവരം.
സാവോപോളോ ക്ളബ്ബ് കോച്ച് മുറിസി റമല്‍ഹോ, മുന്‍ ബ്രസീലിയന്‍ താരവും റയല്‍ മാഡ്രിഡ് മുന്‍ ക്യാപ്റ്റനുമായ വാന്‍ഡര്‍ലൈ ലക്സംബര്‍ഗ്ഗ് എന്നിവരാണ് സാധ്യതാ പട്ടികയിലെ മറ്റുള്ളവര്‍.
ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തിനു ശേഷം ബ്രസീല്‍ കോച്ച് പദവിയില്‍ നിന്ന് സ്കൊളാരി വിരമിക്കുമെന്നാണ് സൂചന. ശനിയാഴ്ച ഹോളണ്ടിനെതിരെ ബ്രസീലിയയില്‍ വെച്ചാണ് മത്സരം. നേരത്തെ തോല്‍വിയുടെ സകല ഉത്തരവാദിത്വവും സ്കൊളാരി ഏറ്റെടുത്തിരുന്നു.