ലണ്ടന്‍:|
vishnu|
Last Modified ഞായര്‍, 11 ജനുവരി 2015 (12:41 IST)
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനു വിജയം. സണ്ടര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ 1-0 ത്തിനാണ് ലിവര്‍ പൂള്‍ ജയിച്ചത്. കടുത്ത മത്സരമാണ് നടന്നെതെങ്കിലും കളിയുടെ തുടക്കം മുതല്‍ മുന്‍തൂക്കം നിലനിര്‍ത്താന്‍ സാധിച്ച ലിവര്‍ പൂളിന് പക്ഷെ സണ്ടര്‍ലാന്‍ഡിന്റെ പ്രതിരോധത്തെ മറികടക്കുന്നതില്‍ ഒത്തിരി വിയര്‍ക്കേണ്ടിവന്നു. സെര്‍ബിയക്കാരനായ യുവസ്‌ട്രൈക്കര്‍ ലാസര്‍ മാര്‍ക്കോവിക്കാണ് ലിവര്‍പൂളിന്റെ വിജയ കാരണമായ നിര്‍ണായക ഗോള്‍ നേടിയത്.
ഒമ്പതാം മിനിറ്റില്‍ മാര്‍ക്കോവിക്കും ഫാബിയോ ബോറിനിയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ മാര്‍ക്കോവിക്കിന്റെ ഷോട്ട് സണ്ടര്‍ലാന്‍ഡ് വലകുലുക്കി. ലീഗില്‍ സെര്‍ബ് താരത്തിന്റെ ആദ്യഗോളായിരുന്നു ഇത്. എന്നാല്‍ പിന്നീട് മികച്ച പ്രതിരോധം പുറത്തെടുത്ത സണ്ടര്‍ലാന്‍ഡ് ആക്രമിച്ച് കളിക്കാന്‍ തുടങ്ങി.
ഇതൊടെ 49-)ം
മിനിറ്റില്‍ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട ലിയാം ബ്രിഡ്കട്ട് പുറത്തുപോയതോടെ സണ്ടര്‍ലാന്‍ഡ് പത്തുപേരായി ചുരുങ്ങി. ജയത്തോടെ ലിവര്‍പൂള്‍ 32 പോയന്റോടെ എട്ടാം സ്ഥാനത്ത് തുടരുന്നു. സ്പാനിഷ് ലാ ലിഗയില്‍ ലെവന്തെ-ഡീപോര്‍ട്ടിവോ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.