കരോളിന മാരിന് മുന്നില്‍ പരാജയപ്പെട്ടുവെങ്കിലും പിവി സിന്ധു ഇനി കളക്‍ടര്‍

കരോളിന മാരിന് മുന്നില്‍ പരാജയപ്പെട്ട സിന്ധു ഇനി കളക്‍ടര്‍

 Chandrababu Naidu, PV Sindhu, Rio Olympics, Telangana, Andhra Pradesh, Badminton , Chandrababu Naidu , deputy collector , Sindhu , Rio , deputy collector , പിവി സിന്ധു , ഡെപ്യൂട്ടി കളക്‍ടര്‍ , എന്‍ ചന്ദ്രബാബു നായിഡു , ഐഎഎസ് , കരോളിന മാരിന്‍ , സി​ന്ധു
ഹൈദരാബാദ്| jibin| Last Modified വെള്ളി, 24 ഫെബ്രുവരി 2017 (20:34 IST)
റി​യോ ഒളിമ്പിക്‌സിലെ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന താ​രം പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്‍ടര്‍. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു വാഗ്ദാനം ചെയ്ത പുതിയ ജോലി താരം സ്വീകരിച്ചു. സിന്ധുവിന്റെ അമ്മ വിജയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഒ​ളിമ്പിക്‍സില്‍ ​വെ​ള്ളി മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ അ​ത് ല​റ്റാ​ണ് സി​ന്ധു. നി​ല​വി​ൽ ബി​പി​സി​എ​ലി​ലാ​ണ് സി​ന്ധു ജോ​ലി ചെ​യ്യു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് ഓ​ഫീ​സി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​ണ് സി​ന്ധു.

അഞ്ച് വര്‍ഷത്തിനിടയില്‍ സിന്ധുവിന് ഐഎഎസ് ഉദ്യോഗസ്ഥയായി പ്രമോഷന്‍ നല്‍കുമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഒളിമ്പിക്‌സില്‍ വെള്ളി നേടിയതിന് പിന്നാലെ ആന്ധ്യ പ്രദേശ് സര്‍ക്കാരും തെലുങ്കാന സര്‍ക്കാരും സിന്ധുവിനെ ആദരിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :