ചാമ്പ്യന്‍സ് ചലഞ്ച് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ വീണ്ടും പരാജയം ഏറ്റുവാങ്ങി. അര്‍ജന്റീനയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.
ജോര്‍ജ് ലോംബി, മാരിയോ നിക്കോളാസ് അല്‍മാഡ എന്നിവരാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. ഇന്ത്യയുടെ ആശ്വാസ ഗോള്‍ സന്ദീപ് സിംഗിന്റെ പെനാല്‍റ്റി സ്ട്രോക്കിലൂടെയായിരുന്നു.
ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ജപ്പാനെ നേരിടും. അവസാന ലീഗ് മത്സരത്തില്‍ ബെല്‍ജിയത്തെ 3 - 3 ന് സമനിലയില്‍ തളച്ച് 10 പോയിന്റോടെ ന്യൂസിലന്‍ഡ് ഫൈനലില്‍ ബര്‍ത്ത് ഉറപ്പാക്കി. ഇന്ത്യയ്ക്ക് ഇതുവരെ ആറ് പോയിന്റാണ് ലഭിച്ചിട്ടുള്ളത്.