ലോക ഒന്നാം നമ്പര്‍ താരം ജസ്റ്റിന് ഹെനിന് സൂറിച്ച് ഓപ്പണ്‍ ടെന്നീസില്‍ കിരീടം ചൂടി. ഞായറാഴ്ച നടന്ന ഫൈനലില്‍ ഫ്രഞ്ച് താരം തത്യാന ഗോളോവിനെ പരാജയപ്പെടുത്തിയാണ് ഹെനിന് ഈ സീസണിലെ ഒമ്പതാം കിരീടത്തില്‍ മുത്തമിട്ടത്. വാശിയേറിയ മത്സരത്തില്‍ 6-4, 6-4 എന്ന സ്കോറിന് എതിരാളിയെ പരാജയപ്പെടുത്തിയാണ് ഹെനിന് കിരീടത്തിലേക്ക് ചുവടു വച്ചത്.
വിജയ പരമ്പര തുടര്‍ച്ചയായി ഇരുപതാം മത്സരത്തിലേക്കും നീട്ടാന്‍ ഹെനിനായി. ഈ മാസം ആദ്യം തന്നെ സ്റ്റുട്ഗര്ട്ടിലും ഗോളോവിനെ ഹെനിന് പരാജയപ്പെടുത്തിയിരുന്നു. ഇത് കരിയറിലെ ഏറ്റവും നല്ല സീസണാണെന്നും ഒമ്പതാം കിരീടം നേടാനാകുക എന്നത് സന്തോഷകരമായ ഒരു കാര്യമാണെന്നും സമ്മാനം സ്വീകരിച്ച ശേഷം ഹെനിന് പറഞ്ഞു.
കളിയുടെ തുടക്കത്തില്‍ ഗോളോവിന്റെ ആധിപത്യമായിരുന്നു കണ്ടത്. എന്നാല്‍ ഫ്രഞ്ച് താരം 3-1 ല്‍ നില്ക്കുമ്പോള് ബ്രേക്ക് ചെയ്ത ഹെനിന് പെട്ടെന്നു തന്നെ സ്കോര്‍ തുല്യമാക്കുകയും ഒന്നാം സെറ്റ് പിടിക്കുകയുമായിരുന്നു. രണ്ടാം സെറ്റില്‍ ഒട്ടേറെ പിഴവു വരുത്തിയ ഗോളോവിന് ഹെനിന്റെ കൈക്കരുത്തിനു മുന്നില്‍ പിടിച്ചു നില്ക്കാന് കഴിയാതെ വരികയായിരുന്നു.