ഹെനിന്‍ നമിച്ചു: സെറീനയ്ക്ക് കിരീടം

മെല്‍ബണ്‍| WEBDUNIA|
PRD
ടെന്നീസിലേക്കുള്ള തിരിച്ചുവരവിന് ഗ്രാന്‍സ്ലാം കൊണ്ട് മകുടം ചാര്‍ത്താമെന്ന ജസ്റ്റിന്‍ ഹെനിന്‍റെ സ്വപ്നത്തിന് സെറീന വില്യംസിന്‍റെ ബ്രേക് പോയന്‍റ്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെല്‍ജിയം താരം ജസ്റ്റിന്‍ ഹെനിനെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ (6-4, 3-6, 6-2) തോല്‍‌പ്പിച്ച് ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് കിരീടം ചൂടി.

കിര്രിട നേട്ടത്തോടെ ഒട്ടേറെ റെക്കോര്‍ഡുകളും സെറിനയെ തേടിയെത്തി. ലോക ഒന്നാം നമ്പര്‍ പദവിയിലിരിക്കേ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുത്തമിടുന്ന രണ്ടാമത്തെ താരമാണ് സെറീന. 2004ല്‍ ജസ്റ്റിന്‍ ഹെനിന്‍ തന്നെയാണ് ഒന്നാം റാങ്കിലിരിക്കേ ഓസീസ് ഓപ്പണില്‍ ആദ്യമായി കിരീടം ചൂടിയത്.

ജെന്നിഫര്‍ കപ്രിയാറ്റിയ്ക്ക് ശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ നിലനിര്‍ത്തുന്ന ആദ്യ താരമെന്ന പദവിയും കീരീടനേട്ടത്തോടെ സെറീന സ്വന്തമാക്കി. സെറീനയുടെ പന്ത്രണ്ടാം ഗ്രാന്‍സ്ലാം കിരീട ജയമാണിത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടത്തോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാമുകള്‍ നേടിയ (12) ബില്ലി ജീന്‍ കിംഗിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും സെറിനയ്ക്കായി. 18 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജസ്റ്റിന്‍ ഹെനിന്‍ മത്സര ടെന്നീസിലേയ്ക്ക് തിരിച്ചെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :