മോസ്കോ:സ്ഥാനമൊഴിഞ്ഞ റഷ്യന്‍ പരിശീലകന് ഗുസ് ഹിഡിംഗിന് ഐവറികോസ്റ്റ് പരിശീലകനാവാന്‍ ദിദിയര്‍ ദ്രോഗ്ബെയുടെ ക്ഷണം. റഷ്യന്‍ ഫുട്ബോള്‍ അസോസിയേഷനുമായുള്ള കരാര്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹിഡിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോകകപ്പിനുള്ള ഐവറികോസ്റ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ ദ്രോഗ്ബെ ഹിഡിംഗിനെ ക്ഷണിച്ചത്.