സൈന നെഹ്‌വാള്‍ കായിക ക്ഷമത നേടണം

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഇന്ത്യയുടെ പ്രശസ്ത ബാഡ്മിന്റണ്‍ താരം നെഹ്‌വാള്‍ ഇപ്പോള്‍ മികച്ച ഫോം കണ്ടെത്താന്‍ പാടുപെടുന്നതായി മലേഷ്യയുടെ എക്കാലത്തെയും ഇതിഹാസ താരം റഷീദ് സെയ്ക് അഭിപ്രായപ്പെട്ടു.

സൈന ഇപ്പോള്‍ ഫോം കിട്ടാതെ വിഷമിക്കുകയാണ്. അവര്‍ക്ക് മുഴുവനായും കായികക്ഷമത നേടേണ്ടത് അത്യാവശ്യമാണ്. ശാരീരിക ക്ഷമതയില്‍ സൈന ഇപ്പോള്‍ ഏറെ പുറകിലാണ്. സൈന മികച്ച രീതിയില്‍ പരിശീലനം നടത്തിയാലെ ഭാവിയില്‍ വിജയങ്ങള്‍ കൈവരിക്കാനാവു-റഷീദ് പറഞ്ഞു.

ഇഗ്ലണ്ട്, സ്വിസ് ഓപ്പണുകളില്‍ സൈന മോശം പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ഓപ്പണുകളിലും സൈന ക്വാര്‍ട്ടറില്‍ പുറത്തായി. ഇതില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ സാധിക്കും താരത്തിന് എത്രത്തോളം കായിക ക്ഷമത നഷ്ടപ്പെട്ടിരിക്കുന്നുവെന്ന്‌- റഷീദ് കൂട്ടിച്ചേര്‍ത്തു.

പിവി സിന്ധുവും, ശ്രീകാന്തും പരിശീലനം ഏറെ ചെയ്യണമെന്ന് റഷീദ് പറഞ്ഞു. പി കശ്യപ് ഇന്ത്യയുടെ മികച്ച താരമാണെന്നും റഷീദ് അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :