അന്തരിച്ച കായികതാരം മുരളിക്കുട്ടന്റെ ആഗ്രഹം പോലെ തന്നെ മകന് സുജിത് കുട്ടന് ദേശീയ സ്കൂള്‍ കായികമേളയിലെ വേഗമേറിയ താരമായി. മേളയിലെ ഗ്ലാമര്‍ ഇനമായ സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയാണ് സുജിത് കുട്ടന് അച്ഛന്റെ ആഗ്രഹം സഫലമാക്കിയത്. 10.91 സെക്കന്‍ഡിലാണ് സുജിത് ഫിനിഷ് ചെയ്തത്. കേരളത്തിന്റെ തന്നെ ജിതിന് വിജയനാണ് വെള്ളി.
സംസ്ഥാന കായിക മേളയിലും സുജിത് കുട്ടനായിരുന്നു വേഗമേറിയ താരം. ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്റെയും അന്തരിച്ച കായികതാരം മുരളിക്കുട്ടന്റെയും മകനാണ് തേവര സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ വിദ്യാര്‍ത്ഥിയായ സുജിത്. സുജിത് കുട്ടന് ദേശീയ സ്കൂള്‍ കായികമേളയിലെ 100 മീറ്ററില്‍ സ്വര്‍ണം നേടണമെന്നത് മുരളിക്കുട്ടന്റെ അഭിലാഷമായിരുന്നു.