ലണ്ടന്‍|
WEBDUNIA|
Last Modified തിങ്കള്‍, 27 ഫെബ്രുവരി 2012 (10:33 IST)
ഗിഗ്സിന്റെ ഗോളില്‍ നോര്‍വിച്ച് സിറ്റിയെ 2-1ന് കീഴടക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായി രണ്ടു പോയന്റ് മാത്രം വ്യത്യാസവുമായി തുടരുന്നു. പോള്‍ സ്കോള്സിലൂടെ ഏഴാം മിനിറ്റില്‍ മുന്നിലെത്തിയ യുണൈറ്റഡിനെതിരെ നോര്‍വിച്ച് എണ്പത്തിനാലാം മിനിറ്റില്‍ ഗ്രാന്റ് ഹോള്ട്ടിലൂടെ സമനില കണ്ടിരുന്നു.
കഴിഞ്ഞ ദിവസം ബ്ലാക്ബേണ്‍ റോവേഴ്സിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച സിറ്റി, പതിമൂന്ന് ജയമാണ് ഇതുവരെ നേടിയത്. 26 കളികളില്‍ സിറ്റിക്ക് 63ഉം യുണൈറ്റഡിന് 61ഉം പോയന്റാണുള്ളത്.
അതേസമയം, ഞായറാഴ്ച നടന്ന ആവേശകരമായ കളിയില്‍ രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷം പൊരുതിക്കയറിയ ആഴ്സനല്‍ 5-2ന് മുന്നാം സ്ഥാനക്കാരായ ടോട്ടന്‍ഹാമിനെ തകര്‍ത്തു. നാലാം സ്ഥാനത്താണ് ആഴ്സണല്‍. ബോള്‍ട്ടണ്‍ വാണ്ടറേഴ്സിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ചെല്‍സി 46 പോയന്റുമായി അഞ്ചാമതാണ്.