ഫാമിലി സര്‍ക്കിള്‍ കപ്പിലെ രണ്ടാം റൌണ്ട് പോരാട്ടത്തില്‍ രണ്ടാം സീഡ് വീനസ് വില്യംസിനോട് ഇന്ത്യയുടെ സാനിയ മിര്‍സ പൊരുതി കീഴടങ്ങി. ഇന്ത്യന്‍ താരത്തെ അടിയറവ് പറയിക്കാന്‍ വീനസിന് മൂന്ന് സെറ്റുകള്‍ വേണ്ടിവന്നു.
ആദ്യ സെറ്റ്(1-6) വിനസിന് വിട്ടുകൊടുത്തെങ്കിലും രണ്ടാം സെറ്റില്‍ സാനിയ കളിയുടെ താളം വീണ്ടെടുത്തു. 6-3 ന് സാനിയ ഈ സെറ്റ് പൊരുതി നേടുകയും ചെയ്തു. ഇതോടെ സമ്മര്‍ദ്ദത്തിലായ വീനസിന് മൂന്നാം സെറ്റിലും(2-6) ഇന്ത്യന്‍ താരം കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്.
സാനിയ മികച്ച ഫോമിലേക്കുയര്‍ന്ന രണ്ടാം സെറ്റില്‍ വീനസിന് പലപ്പോഴും പ്രതിരോധത്തിലേക്ക് ഉള്‍വലിയേണ്ടിവന്നു. ഇത് മൂന്നാം തവണയാണ് സാനിയ വീനസിനോട് ഏറ്റുമുട്ടുന്നത്. മൂന്ന് തവണയും വീനസിനായിരുന്നു വിജയം.