വിംബിള്‍ഡണ്‍ ടെന്നീസിന്റെ ഡബിള്‍സിന്റെ രണ്ടാം റൌണ്ടിലേക്ക് ഇന്ത്യയുടെ സാനിയ മിര്‍സയും, ഇസ്രായേലിന്റെ സഹര്‍ പീറും കടന്നു. സാനിയ പീര്‍ സഖ്യം സ്വീഡന്റെ സോഫിയ ആര്വിഡസന്, അമേരിക്കയുടെ ലിലിയ ഓസ്ട്രാലാക്ക് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 7&5,6&3. വെള്ളിയാഴ്ചയായിരുന്നു മത്സരം.
പതിനാറാം സീഡായ ഇന്തോ& ഇസ്രായേല്‍ സഖ്യം ഹംഗറിയുടെ ആഗന്സ് സാവെ, ചെക്ക് റിപ്പബ്ലിക്കിന്റെ വാള്ഡിമിറ ഉഹലിറോവ സഖ്യത്തെ രണ്ടാം റൌണ്ടില്‍ നേരിടും.