സംസ്ഥാന സ്കൂള്‍ കായികമേള: എറണാകുളത്തിന് കിരീടം

കൊച്ചി| WEBDUNIA|
PRO
PRO
സംസ്ഥാന സ്കൂള്‍കായികമേളയില്‍ എറണാകുളം ജില്ല കിരീടം തിരിച്ചു പിടിച്ചു. 204പോയിന്റ് നേടിയാണ് എറണാകുളം കിരീടം തിരിച്ചുപിടിച്ചത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 179 പോയിന്റാണുള്ളത്. 91 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. തിരുവനന്തപുരം (50), കോട്ടയം (46), മലപ്പുറം (42), ഇടുക്കി (30), ആലപ്പുഴ (26), തൃശൂര്‍ (25), വയനാട് (25), പത്തനംതിട്ട (20), കണ്ണൂര്‍ (10), കൊല്ലം (5), കാസര്‍കോട് (3) എന്നിവരാണ് പിറകില്‍.

പറളിയെയും മാര്‍ബേസിലിനെയും മറികടന്ന് കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തി. 79 മത്സരയിനങ്ങളില്‍ തീര്‍പ്പായപ്പോള്‍ 85 പോയിന്റുമായാണ് സെന്റ് ജോര്‍ജ് കിരീടം ഉറപ്പിച്ചത്. തൊട്ടടുത്തുള്ള പാലക്കാട് പറളി സ്‌കൂളിന് 56 പോയിന്റ് മാത്രമാണുള്ളത്. 55 പോയിന്റുള്ള കോതമംഗലം മാര്‍ ബേസിലാണ് മൂന്നാം സ്ഥാനത്ത്. പാലക്കാട് കുമരംപുത്തൂര്‍ (47) പാലക്കാട് മുണ്ടൂര്‍ സ്‌കൂള്‍ (34) കോട്ടയം മാതിരപ്പള്ളി സ്‌കൂള്‍ (23), കോഴിക്കോട് പൂവമ്പായി സ്‌കൂള്‍ (21), സെന്റ് ജോസഫ്‌സ് പുല്ലൂരാംപാറ (19), സെന്റ് ജോണ്‍സ് നെല്ലിപ്പൊയില്‍ (18), മലപ്പുറം വണ്ണപുരം സ്‌കൂള്‍ (18) എന്നിവരാണ് പിറകില്‍ .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :