ഷറപോവ മെല്‍ബണ്‍ ഫൈനലില്‍

sharapova
PROPRO
റഷ്യയുടെ മുന്‍ ഒന്നാംനമ്പര്‍ മരിയാ ഷറപോവ പരുക്കിനു ശേഷമുള്ള മടങ്ങിവരവ് ഗംഭീരമാക്കി. സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്‍റായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ കടന്നിരിക്കുകയാണ് റഷ്യന്‍ താരം. മൂന്നാം നമ്പര്‍ ജലനാ ജാങ്കോവിക്കാണ് ഷറപോവയ്‌ക്ക് മുന്നില്‍ കീഴടാങ്ങിയത്.

നിര്‍ണായക സെമിയില്‍ മികവ് കണ്ടെത്താന്‍ പാടുപെട്ട സെര്‍ബിയന്‍താരം 6-3, 6-1 എന്ന സ്കോറിനായിരുന്നു പരാജയം രുചിച്ചത്. അനാ ഇവാനോവിക്ക് ദാനിയേല ഹെന്‍റുക്കോവ മത്സരത്തിലെ ജേതാവിനെ ഷറപോവ നേരിടും. കഴിഞ്ഞ തവണയും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ കടന്ന ഷറപോവ സറീനയോട് പരാജയപ്പെട്ടാണ് പുറത്തായത്.

ഇരുപതുകാരിയായ ഷറപോവ തുടര്‍ച്ചയായി ആറു മത്സരങ്ങളായി ഓസ്ട്രേലിയന്‍ ഓപ്പണില്‍ എതിരാളികള്‍ക്ക് ഒരു സെറ്റ് പോലും നല്‍കിയിട്ടില്ല. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റുകളില്‍ 2004 ലെ വിംബിള്‍ഡണും 2006 ലെ യു എസ് ഓപ്പണും ഷറപോവ നേടിയിരുന്നു. മഴകാരണം കളി പത്തുമിനിറ്റു താമസിച്ചായിരുന്നു തുടങ്ങിയത്.


മെല്‍ബണ്‍:| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :