സമുദ്രത്തിലെ വെല്ലുവിളികളെ അതിജീവിച്ച് വോള്‍വോ ഓഷന്‍ റേസിലെ ആദ്യ നൌക കൊച്ചിയിലെത്തി. രണ്ടാം പാദത്തില്‍ എറിക്സണ് 4 ചാമ്പ്യന്മാരായി.
ദക്ഷിണാഫ്രിക്കയിലെ കേപ് ടൌണില്‍ നിന്ന് പുറപ്പെട്ട എറിക്സണ് 4 കഴിഞ്ഞ രാത്രി ഒന്‍പത് മണിയോടെ തന്നെ ആലപ്പുഴയീല്ത്തിയിരുന്നു. ഉദ്ദേശിച്ചിരുന്നതിനേക്കാള്‍ മൂന്ന് ദിവസം മുന്‍പേ ആണ് ടീം കൊച്ചിയിലെത്തിയിരിക്കുന്നത്.
റേസിലെ മറ്റ് എട്ട് നൌകളേക്കാള് പോയിന്റ് നിലയില്‍ ഏറെ മുന്നിലാണ് ഇപ്പോള്‍ എറിക്സണ് 4. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിജയാഘോഷങ്ങള്‍ ഒഴിവാക്കി.
ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഈ യാത്രയെന്ന് എറിക്സണ് 4 നായകന് ടോര്‍ബെന്‍ ഗ്രെയില്‍ പറഞ്ഞു. കടല്‍കൊള്ളക്കാരെ കുറിച്ച് നേരത്തേ അറിഞ്ഞത് നന്നായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.