ലോക ജൂനിയര്‍ വോളി ഇന്നുമുതല്‍

പൂനെ| WEBDUNIA|
ലോക അണ്ടര്‍ 21 ജൂനിയര്‍ വോളിബോള്‍ മത്സരത്തിന് ഇന്ന് തുടക്കം. വന്‍ പ്രതീക്ഷയുമായാണ് ആതിഥേയരായ മത്സരത്തിനിറങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ പൂള്‍ എയില്‍ ആ‍ഫ്രിക്കന്‍ ചാമ്പ്യന്‍‌മാരായ ടുണീഷ്യയുമായാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.

അമേരിക്കയും ബലാറസുമാണ് പൂളില്‍ ഇടം നേടിയ മറ്റ് രണ്ട് ടീമുകള്‍. നാല് പൂളുകളിലായി 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ ഏറ്റുമുട്ടുന്നത്. ഓരോ പൂളില്‍ നിന്നും കൂടുതല്‍ പോയിന്‍റ് നേടുന്ന രണ്ട് ടീമുകള്‍ ക്വാര്‍ട്ടറിലെത്തും.

ബാംഗ്ലൂരില്‍ നാലുദിവസമായി നടത്തില കഠിന പരിശീലനത്തിനൊടുവിലാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങുന്നത്. 2005ല്‍ വിശാഖപട്ടണത്ത് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒന്‍പതാം സ്ഥനത്താനത്തായിരുന്നു ഇന്ത്യ. എം എച്ച് കൌമാരയുടെ ശിക്ഷണത്തിലാണ് ഇന്ത്യന്‍ ടീം ഇത്തവണ കളിക്കാനിറങ്ങുന്നത്‌‍. ബ്രസീലിനായിരുന്നു കഴിഞ്ഞ തവണത്തെ ജൂനിയര്‍ വോളി കിരീടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :