2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനുള്ള യോഗ്യത മല്‍സരങ്ങള്‍ മാര്‍ച്ച് 27 ന് തുടങ്ങും. ആദ്യ മല്‍സരത്തില്‍ ഉത്തരകൊറിയ യുഎഇയുമായി ഏറ്റുമുട്ടും.
മൊത്തം 32 ടീമുകളാണ് യോഗ്യത മല്‍സരത്തിനിറങ്ങുക. ഇതില്‍ ആറ് ടീമുകള്‍ ആഫ്രിക്കയില്‍ നിന്നും 13 ടീമുകള്‍ യൂറോപ്പില്‍ നിന്നുമാണ്. ഏഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും നാല് വീതം ടീമുകള്‍ പങ്കെടുക്കും. കോണ്‍കകാഫ് മേഖലയില്‍ നിന്ന് മൂന്ന് ടീമുകള്‍ പങ്കെടുക്കും. യൂറോപ്പിലായിരിക്കും കൂടുതല്‍ മല്‍സരങ്ങളും നടക്കുക.
അതേസമയം യോഗ്യത മല്‍സരങ്ങള്‍ക്ക് രാജ്യത്തെ സൌകര്യങ്ങള്‍ പര്യാപ്തമാണോ എന്നറിയാന്‍ ഫിഫ പ്രതിനിധി ടിമ്മി സെറ്റിയവാന്‍ ഇന്ത്യയിലെത്തി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം, അംബേദ്കര്‍ സ്റ്റേഡിയം, കൊല്‍ക്കത്ത സാള്‍ട് ലേക് സ്റ്റേഡിയം, ബാംഗ്ലൂര്‍ കണ്ഠീരവ സ്റ്റേഡിയം, ഹൈദരാബാദ് ഗാച്ചിബൌളി സ്റ്റേഡിയം, ഗുവഹതി ഇന്ധിരാഗാന്ധി സ്റ്റേഡിയം എന്നിവ അദ്ദേഹം പരിശോധിക്കും.