മാഡ്രിഡ്|
WEBDUNIA|
Last Modified തിങ്കള്‍, 25 ജനുവരി 2010 (15:20 IST)
PRO
റയല്‍ മാഡ്രിഡിനായി ആദ്യം രണ്ട് ഗോള്‍ നേടി ഹീറോ ആയ സൂപ്പര്‍ താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോ അധികം കഴിയുന്നതിനു മുന്‍പ് ചുവപ്പു കാര്‍ഡ് കണ്ട് സൂപ്പര്‍ വില്ലനായി. സ്പാനിഷ് ലീഗില്‍ മലഗയ്ക്കെതിരായ മത്സരത്തിലാണ് റോണോയുടെ ഡബിള്‍ റോള്‍. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ഗോള്‍ നേടാതിരുന്ന റോണോ മലഗയ്ക്കെതിരെ മിന്നല്‍ തുടക്കമാണിട്ടത്.
35, 39 മിനുട്ടുകളിലായിരുന്നു റോണോ ഗോള്‍ മലഗയുടെ വലനിറച്ചത്. എന്നാല്‍ എഴുപതാം മിനുട്ടില്‍ മലഗ ഡിഫന്‍ഡര്‍ പാട്രിക് ടില്ഗയെ കൈമുട്ടുകൊണ്ട് ഇടിച്ച റോണോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് റയലിന് തിരിച്ചടിയായി. ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് റൊണോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോവുന്നത്.
വിജയത്തോടെ ഹോം ഗ്രൌണ്ടില് തുടര്‍ച്ചയായ 10 ജയങ്ങള്‍ പൂര്‍ത്തിയാക്കിയ റയല്‍ ഒന്നാം സ്ഥാനത്തുള്ള ബാര്‍സലോണയുമായുള്ള പോയന്റ് വ്യത്യാസം അഞ്ചാക്കി കുറയ്ക്കുകയും ചെയ്തു. വലല്ലോയ്ഡിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച ബാര്‍സ പകുതി സീസണ് തോല്വിയറിയാറ്റെഹ് പിന്നിട്ടിരുന്നു.