ഒളിംപിക്സ് യോഗ്യാ ഹോക്കി മത്സരത്തില്‍ ഇന്ത്യ ഫൈനലിലെത്തി. നാലാം മത്സരത്തില്‍ കാനഡയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഫൈനലില്‍ ജയിച്ചാല്‍ ലണ്ടന്‍ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ ഇന്ത്യ യോഗ്യത നേടും.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ഫ്രാന്‍സിനെയാണ് നേരിട്ടത് രണ്ടിനെതിരെ ആറുഗോളുകള്‍ക്കാണ് ഇന്ത്യ ഫ്രാന്‍സിനോട് ജയിച്ചത്.
ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ തകര്‍പ്പന്‍ ജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. സിംഗപ്പൂരിനെ ഒന്നിനെതിരെ 15 ഗോളുകള്‍ക്കും ഇറ്റലിയെ ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കുമായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്.