യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ ഇന്ന് തുടങ്ങും. സര്‍പ്രൈസ് ക്ലബ് അപോയല്‍ നിക്കോസ്യ റയല്‍ മഡ്രിഡുമായി ഏറ്റുമുട്ടും. പോര്‍ചുഗീസ് ക്ലബ് ബെനഫിക്ക, ഇംഗ്ലിഷ് ക്ലബ് ചെല്‍സിയുമായാണ് ഏറ്റുമുട്ടുക.
നാളെ ഫ്രഞ്ച് ക്ലബ് ഒളിമ്പിക്ല് മാഴ്സൈയും ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കും തമ്മിലുള്ള മത്സരം നടക്കും. ഇറ്റാലിയന്‍ ക്ലബ് എസി മിലാന് സ്പാനിഷ് ക്ലബായ ബാഴ്സിലോണയുമായി ഏറ്റുമുട്ടും.
പോര്‍ട്ടൊ, സെനിത് സെന്റ്പീറ്റേഴ്സ്ബര്‍ഗ്, ഷാക്തര്‍ ടീമുകള്‍ ഉള്‍പ്പെട്ട കരുത്തുറ്റ ഗ്രൂപ്പില്‍ ചാമ്പ്യന്മാരായാണ് അപോയല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് ടീം ലിയോണിനെയും ഞെട്ടിച്ചതിന് ശേഷമാണ് അപോയല്‍ റയല്‍ മാഡ്രിഡിനെ നേരിടാനിറങ്ങുന്നത്.
അതേസമയം ഇതുതുവരെ നടന്ന എട്ട് മത്സരങ്ങളില്‍ ഏഴ് ജയവും ഒരു സമനിലയുമായി അപരാജിത റെക്കൊര്ഡുമായാണ് റയല്‍ മാഡ്രിഡ് അപോയലിനെ നേരിടാനെത്തുന്നത്. മുമ്പ് 29 തവണ ക്വാര്‍ട്ടര്‍ഫൈനലില്‍ കളിച്ചതില്‍ 23 തവണയും സെമിഫൈനലില്‍ എത്തിയതിന്റെ ഓര്‍മ്മകളും റയല്‍ മാഡ്രിഡിന് ആത്മവിശ്വാസം നല്കുന്നു.