പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരിശീലിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇന്‍റര്‍ മിലാന്‍ കോച്ച് ജോസ് മൌറീഞ്ഞോ പറഞ്ഞു. മാഞ്ചെസ്റ്ററിന്‍റെ പരിശീലകസ്ഥാനത്ത് നിന്നും അലക്സ് ഫെര്‍ഗ്യൂസന്‍ സ്ഥാനമൊഴിയുന്നെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൌറീഞ്ഞോ ആഗ്രഹം വെളിപ്പെടുത്തിയത്.
മാഞ്ചസ്റ്ററിനെ പരിശീലിപ്പിക്കാന്‍ അവസരം കിട്ടിയാല്‍ താന്‍ അതീവ സന്തോഷവാനാകുമെന്ന് മൌറീഞ്ഞോ പറഞ്ഞു. ഇതിന് സാധ്യതയില്ലെന്ന് പറയാനാകില്ല. എന്നാല്‍ ഫെര്‍ഗ്യൂസണ്‍ അടുത്ത കൊല്ലം വിരമിക്കുമെന്ന് കരുതുന്നില്ലെന്നും മൌറീഞ്ഞോ കൂട്ടിച്ചേര്‍ത്തു.
ഇന്‍റര്‍ മിലാനുമായി താനിപ്പോഴും നല്ല സൌഹൃദത്തിലാണെന്ന് മൌറീഞ്ഞോ പറഞ്ഞു. ചെല്‍സിയുടെ മുന്‍പരിശീലകനാണ് മൌറീഞ്ഞോ. യുഎസ് ടീമിനെ പരിശീലിപ്പിക്കാനും തനിക്ക് ക്ഷണമുണ്ടെന്ന് മൌറീഞ്ഞോ വെളിപ്പെടുത്തി.
മാഞ്ചസ്റ്ററിന്‍റെ എക്കാലത്തെയും പ്രധാന വിജയശില്‍പികളില്‍ ഒരാളായ ഫെര്‍ഗ്യൂസന്‍ വിരമിക്കല്‍ തീരുമാനങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഫെര്‍ഗ്യൂസന്‍റെ മകനാണ് അദ്ദേഹം അടുത്ത കൊല്ലം വിരമിച്ചേക്കുമെന്ന് സൂചന നല്‍കിയത്. 19 പ്രീമിയര്‍ ലീഗ് കിരീടങ്ങളാണ് ഫെര്‍ഗ്യൂസന്‍റെ കീഴില്‍ മാഞ്ചസ്റ്റര്‍ നേടിയത്.