മിയാമി മാസ്റ്റേര്‍സ് ടെന്നീസ് പുരുഷവിഭാഗം ഡബിള്‍സ് മത്സരങ്ങളില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി ബൊഹാമിയന് താരം മാര്‍ക്ക് നോള്‍സ് കൂട്ടുകെട്ട് ആദ്യ റൌണ്ടില്‍ പുറത്തായി. ഫ്രഞ്ച് താരങ്ങളായ ജൂലിയന്‍ ബെന്നറ്റീ-ജൊ വില്‍ഫ്രൈഡ് സഖ്യമാണ് ഇവരെ അട്ടിമറിച്ചത്.
ആദ്യ സെറ്റ് നേടി മികച്ച ഫോമില്‍ നിന്ന ഭൂപതി നോള്‍സ് സഖ്യത്തിനെ കടുത്ത പോരാട്ടത്തിലൂടെ രണ്ടും മൂന്നും സെറ്റുകളില്‍ (5-7, 6-10) ഫ്രഞ്ച് ജോഡി പരാജയപ്പെടുത്തുകയായിരുന്നു. മൂന്നാം സീഡ് സഖ്യമാണ് ഭൂപതിയും നോള്‍സും. എന്നാല്‍ ജൂലിയനും വില്ഫ്രൈഡും ഇതുവരെ സീഡ് ചെയ്യപ്പെടാത്ത താരങ്ങളാണ്.
ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ പ്രവേശിച്ച ലിയാന്‍ഡര്‍ പെയ്സ് ലൂക്കാസ് ളൌഹി കൂട്ടുകെട്ടിലും സാനിയ ചിയ യംഗ് സഖ്യത്തിലുമാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ.