മാസ വീണ്ടും റെയ്സിംഗ് ട്രാക്കില്‍

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2009 (10:53 IST)
PRO
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഫോര്‍മുല വണ്‍ ഡ്രൈവര്‍ ഫിലിപ്പെ മാസ വീണ്ടും ഡ്രൈവിംഗ് സീറ്റില്‍. ഫെറാ‍രിയുടെ മാരാനെല്ലോയിലെ പ്രധാന ഓഫീസിന് സമീപം ഫിയോറാനോ സര്‍ക്യൂട്ടിലാണ് മാസ ഡ്രൈവിംഗില്‍ പരീ‍ക്ഷണം നടത്തിയത്. ഫെറാരിയുടെ 2007 റെയ്സിംഗ് കാറാണ് മാസ ട്രാക്കിലിറക്കിയത്.

ജൂലൈയില്‍ ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീ യോഗ്യതാ റൌണ്ടിനിടെയാണ് മാസ അപകടത്തില്‍ പെട്ടത്. മറ്റൊരു കാറിലെ സ്പ്രിംഗ് ഊരിത്തെറിച്ച് മാസയുടെ കാറില്‍ ഇടിക്കുകയായിരുന്നു. ഏതാനും നാള്‍ ഹംഗറിയിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു മാസ.

എന്നാല്‍ റെയ്സിംഗ് ട്രാക്കിലേക്ക് മാസ പൂര്‍ണ്ണമായി ഉടനെയൊന്നും തിരിച്ചെത്താന്‍ സാധ്യതയില്ല. സീസണിലെ അവസാന ഗ്രാന്‍ഡ് പ്രീയായ അബുദബിയില്‍ താന്‍ ഇറങ്ങുന്ന കാര്യം സംശയമാണെന്ന് മാസ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത സീസണിലേ മാസ റെയ്സിംഗിനായി ട്രാക്കിലേക്കിറങ്ങൂ എന്നാണ് ഫെറാരിയുമയി അടുപ്പമുള്ള വൃത്തങ്ങളും നല്‍കുന്ന സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :