ബോപ്പണ്ണ-ഖുറേഷി സഖ്യം പുറത്ത്

ക്വാലാലം‌പൂര്‍| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (17:46 IST)
PRO
മലേഷ്യന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്‍റില്‍ നിന്ന് ഇന്ത്യയുടെ രോഹന്‍ ബോപ്പണ്ണ- ഐസാം ഖുറേഷി(പാകിസ്താന്‍) സഖ്യം പുറത്തായി. ഇഗോര്‍ കുനിറ്റ്സിന്‍(റഷ്യ) ജറോസ്ലാവ് ലെവിന്‍സ്കി (ചെക്) സഖ്യത്തോടാണ് ഇന്തോ- പാകിസ്താ‍ന്‍ സഖ്യം അടിയറവ് പറഞ്ഞത്.

ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ബോപ്പണ്ണ-ഖുറേഷി സഖ്യം കീഴടങ്ങിയത്. സ്കോര്‍ 6-2, 6-7, 11-13. ഒന്നരമണിക്കൂറോളം ഇഞ്ചോടിഞ്ച് പൊരുതിയ ശേഷമായിരുന്നു ഇവര്‍ പരാജയം സമ്മതിച്ചത്.

ടൈബ്രേക്കറിലും ഒരു ഘട്ടത്തില്‍ 11-11 എന്ന നിലയില്‍ ബോപ്പണ്ണ-ഖുറേഷി സഖ്യം തുല്യത നേടിയിരുന്നു. ഇതിന് ശേഷമായിരുന്നു അവസാന പോയിന്‍റുകള്‍ സ്വന്തമാക്കി കുനിറ്റ്സിന്‍ ലെവിന്‍സ്കി സഖ്യം വിജയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :