ബാഴ്‌സലോണയ്ക്ക് അട്ടിമറി തോല്‍‌വി

ബാഴ്‌സലോണ| WEBDUNIA|
PRO
PRO
ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയ വമ്പുമായി എത്തിയ ബാഴ്‌സലോണയ്ക്ക് അട്ടിമറി തോല്‍‌വി. റയല്‍ മാഡ്രിഡില്‍ നിന്ന് ലീഡ് പിടിച്ചെടുക്കാന്‍ കച്ചകെട്ടിയിറിങ്ങിയ ചാമ്പ്യന്മാരെ റയല്‍ സോസിഡാഡ് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. സീസണില്‍ ഇത് ബാഴ്‌സയുടെ മൂന്നാം തോല്‍വിയാണ്.

എല്‍ച്ചിനെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത റയല്‍ ബാഴ്‌സയ്ക്കുമേല്‍ മൂന്ന് പോയിന്റിന്റെ ലീഡ് സ്ഥാപിച്ചു. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്കും മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോയ്ക്കും 60 പോയിന്റ് വീതമാണുള്ളത്. 25 കളികളില്‍ നിന്ന് 43 പോയിന്റുള്ള സോസിഡാഡ് അഞ്ചാം സ്ഥാനത്തേയ്ക്കുയര്‍ന്നു.

32-ാം മിനിറ്റില്‍ കാമറൂണ്‍ മിഡ്ഫീല്‍ഡര്‍ അലക്‌സ് കാമറൂണിന്റെ സെല്‍ഫ് ഗോളില്‍ ലീഡ് വഴങ്ങിയ ബാഴ്‌സയെ നാലു മിനിറ്റിനകം മെസ്സില്‍ ഒപ്പമെത്തിച്ചു. മാര്‍ട്ടിന്‍ മൊടോയയുടെ ഒരു പാസ് ബോക്‌സിന്റെ പുറത്തു നിന്ന ഇടങ്കാലന്‍ ഷോട്ടിലൂടെയാണ് മെസ്സി വലയിലെത്തിച്ചത്.

പകുതിസമയത്ത് തുല്ല്യനിലയില്‍ പിരിഞ്ഞെങ്കിലും നിറംമങ്ങിയ ബാഴ്‌സയ്ക്ക് ഉജ്വല ഫോമില്‍ കളിച്ച സോസിഡാഡിന് മുന്നില്‍ ഉത്തരമുണ്ടായിരുന്നില്ല. കാര്‍ലോസ് വെല, സെര്‍ജരയോ കാനലെസ്, അന്റോണിയോ ഗ്രിയെസ്മാന്‍ , മൈക്കല്‍ ഗോണ്‍സാലസ് എന്നിവര്‍ അവസരങ്ങള്‍ തുലച്ചശേഷം 54-ാം മിനിറ്റില്‍ ഗ്രിയെസ്മാന്‍ സോസിഡാഡിനെ മുന്നിലെത്തിച്ചു. 59-ാം മിനിറ്റില്‍ സുരുതുസ ബാഴ്‌സയെ ഞെട്ടിച്ചുകൊണ്ട് വിജയഗോള്‍ കുറിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :