ഫെഡററിനു അഞ്ചാം വിംബിള്‍ഡണ്‍

roger federar
ANIANI
ഫെഡററിനു അഞ്ചാം വിംബിള്‍ഡണ്‍

ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസില്‍ നടത്തുന്ന അശ്വമേഥം തടയാന്‍ രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനു കഴിഞ്ഞില്ല. അഞ്ചാം തവണയും വിംബിള്‍ഡണ്‍ കിരീടം പിടിച്ചെടുത്ത ഫെഡറര്‍ അഞ്ചു തവണ വിംബിള്‍ഡണ്‍ കിരീടം ഉയര്‍ത്തിയ ബ്യോണ്‍ ബോര്‍ഗിന്‍റെ റെക്കോഡിനൊപ്പമായി.

ഇഞ്ചോടിഞ്ചു പോരാട്ടം കണ്ട ഫൈനലില്‍ റാഫേല്‍ നദാലിനെ 7-6, 4-6, 7-6, 2-6, 6-2 എന്ന സ്‌കോറിനാണ് സ്വിറ്റ്‌സര്‍ലണ്ടിന്‍റെ ഒന്നാം നമ്പര്‍ താരം കീഴടക്കിയത്.ആദ്യ സെറ്റും മൂന്നാം സെറ്റും ഫെഡറര്‍ സ്വന്തമാക്കിയെങ്കിലും രണ്ടാമത്തെയും നാലാമത്തെയും സെറ്റുകള്‍ നേടിയ നദാല്‍ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. അവസാന സെറ്റില്‍ പരുക്കു പറ്റിയ നദാലിനെ ഫെഡറര്‍ പെട്ടെന്നു തന്നെ മുട്ടു കുത്തിച്ചു.

നാലാം സെറ്റില്‍ 4-0 നു മുന്നിലായിരുന്നെങ്കിലും കാല്‍ കുഴയിലെ പരുക്കു സ്പാനിഷ് താരത്തെ കുഴപ്പിച്ചു. വൈദ്യ സഹായം സ്വീകരിച്ച ശേഷം കോര്‍ട്ടിലെത്തിയ നദാലില്‍ നിന്നും അടുത്ത ഗെയിം ഫെഡറര്‍ പിടിച്ചെടുക്കുകയായിരുന്നു. എന്നിരുന്നാലും ഫെഡററെ ബ്രേക്ക് ചെയ്‌‌ത നദാല്‍ ആ സെറ്റു പിടിച്ചു. അവസാന സെറ്റില്‍ ഫെഡററിന്‍റെ മികവ് തടയാന്‍ നദാലിനായില്ല.

ലണ്ടന്‍:| WEBDUNIA|
ഫെഡററിന്‍റെ പതിനൊന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. റെക്കോഡുകള്‍ ഓരോന്നും അക്കൌണ്ടില്‍ എത്തിച്ചു കൊണ്ടിരിക്കുന്ന ഫെഡററിന് മൂന്നു ഗ്രാന്‍ഡ്സ്ലാമുകള്‍ കൂടി നേടാനായാല്‍ കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടുള്ള പീറ്റ് സമ്പ്രാസിന്‍റെ നേട്ടവും മറി കടക്കാനാകും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :