ഫെഡറര്‍, സെറീന സെമിയില്‍

മെല്‍ബണ്‍| WEBDUNIA|
PRO
ലോക ഒന്നാം നമ്പര്‍ താരങ്ങളായ റോജര്‍ ഫെഡറര്‍, സെറീന വില്യംസ് എന്നിവര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്‍റെ സെമി ഫൈനലിലെത്തി. റഷ്യന്‍ താരം നിക്കോളായ് ഡേവിഡെങ്കോയെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ (2-6, 6-3, 6-0, 7-5) തകര്‍ത്താണ് ഫെഡറര്‍ തുടര്‍ച്ചയായ ഇരുപത്തി മൂന്നാം ഗ്രാന്‍സ്ലാം സെമി ഉറപ്പാക്കിയത്. 2004 ഫ്രഞ്ച് ഓപ്പണിന്‍റെ മൂന്നാം റൌണ്ടിലാണ് ഫെഡറര്‍ അവസാനമായി ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്‍റിന്‍റെ സെമിയിലെത്താതെ പുറത്തായത്.

ആദ്യ സെറ്റ് അനായാസം നേടിയ ഡേവിഡെങ്കൊ അട്ടിമറി സൂചന നല്‍കിയെങ്കിലും തുടര്‍ച്ചയായി 12 ഗെയിമുകള്‍ നേടി രണ്ടും മൂന്നും സെറ്റുകളും നാലാം സെറ്റില്‍ 2-0 ലീഡും നേടിയാണ് ഫെഡറര്‍ പിന്നീട് ഒരു ഗെയിം ഡേവിഡെങ്കോയ്ക്ക് വിട്ടുകൊടുത്തത്. കഴിഞ്ഞ വര്‍ഷത്തെ കിരീടപ്പോരാട്ടത്തില്‍ റാഫേല്‍ നദാലിനോട് കീഴടങ്ങേണ്ടി വന്നതിന്‍റെ നിരാശ തീര്‍ക്കാനാണ് ഇത്തവണ ഫെഡററുടെ പടയോട്ടം.

PRO
ഫ്രാന്‍സിന്‍റെ ജൊ വില്‍‌ഫ്രഡ് സോംഗ-സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് മത്സര വിജയിയായിരിക്കും ഫെഡററുടെ സെമിയിലെ എതിരാളി. വനിതാ വിഭാഗത്തില്‍ ചേച്ചി വീനസ് വില്യംസ് ചൈനീസ് കരുത്തിന് മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ അനുജത്തിയും നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ സെറീന വില്യംസ് റഷ്യന്‍ താരം വിക്ടോറിയ അസറങ്കയുടെ കനത്ത വെല്ലുവിളി മറികടന്ന് സെമിയിലെത്തി. ഒന്നിനെതിരെ രണ്ട് സെറ്റുകളിലായിരുന്നു (4-6, 7-6 (7/4), 6-2) സെറീനയുടെ വിജയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :