ഫെഡറര്‍ ക്വാര്‍ട്ടറില്‍

PRDPTI
ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചെക്ക് റിപ്പബ്ലിക്കിന്‍റെ തോമസ് ബര്‍ഡിക്കിനെതിരെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ 4-6, 6-7, 6-4, 6-4, 6-2 എന്ന സ്കോറിനാണ് ഫെഡറര്‍ വിജയിച്ചത്.

ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടപ്പെട്ടിട്ടും പതറാതെ കളിച്ച ഫെഡറര്‍ അടുത്ത മൂന്ന് സെറ്റുകളില്‍ ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. മൂന്നാം സെറ്റില്‍ 3-4ന് പിന്നിട്ടുനിന്ന ശേഷമാണ് ഫെഡറര്‍ തിരിച്ചടി തുടങ്ങിയത്. മൂന്ന് മണിക്കൂറും ഇരുപത്തിഒമ്പത് മിനുട്ടും നീണ്ട പോരാട്ടത്തിലാണ് പതിനാലാം ഗ്രാന്‍ഡ്സ്ലാം കിരീടം തേടിയിറങ്ങിയ ഫെഡറര്‍ വിജയക്കൊടി പാറിച്ചത്. ഇതിന് മുമ്പ് ഏഴ് തവണ ഫെഡറര്‍ ബര്‍ഡിക്കിനെ തോല്‍പ്പിച്ചിരുന്നു.

മെല്‍ബൊണ്‍| WEBDUNIA|
അമേരിക്കയുടെ ആന്‍ഡി റോഡിക്ക്, അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെട്രൊ എന്നിവരും ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയിട്ടുണ്ട്. വനിതാ വിഭാഗത്തില്‍ മൂന്നാം സ്വീഡ് റഷ്യയുടെ ദിനര സഫിന, ഓസ്ട്രേലിയന്‍ താരം ജെകന ഡോക്കിക്ക്, റഷ്യയുടെ വെരാസ്വനരേവ എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :