പാക് ഹോക്കിതാരങ്ങളെ തിരിച്ചയച്ചത് സര്‍ക്കാരല്ല: സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പാക് കായിക താരങ്ങളെ നാട്ടിലേക്ക് മടക്കി അയച്ചതില്‍ കേന്ദ്രസര്‍ക്കാരിനു പങ്കില്ലെന്നു വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.

പാക് കലാകാരന്മാരുടെ പരിപാടികള്‍ ക്യാന്‍സല്‍ ചെയ്തതിലും സര്‍ക്കാരിന് പങ്കില്ലെന്ന് ഖുര്‍ഷിദ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബ്രിഗേഡിയര്‍ തല ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ ഖുര്‍ഷിദ് സമാധാന ശ്രമങ്ങള്‍ തുടരുമെന്നും അറിയിച്ചു. മാധ്യമങ്ങള്‍ പ്രശ്നം വഷളാക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജനുവരി എട്ടിനാണ് പാക് സൈന്യം രണ്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയത്. ഇതോടെ ഇന്ത്യാ-പാക് ബന്ധം വീണ്ടും വഷളാവുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :