ബില്യാര്‍ഡ്സ് ദേശീയ കിരീടം പങ്കജ് അദ്വാനി കരസ്ഥമാക്കി. ഗീത് സേഥിയെ 5-4 ന് പരാജയപ്പെടുത്തിയാണ് പങ്കജ് ദേശീയ കിരീടം വീണ്ടും കൈപ്പിടിയിലൊതുക്കിയത്. പങ്കജിന്റെ മൂന്നാം ദേശീയ കിരീടമാണിത്.
ഒരു ഘട്ടത്തില്‍ 2-3 ന് പിന്നിട്ട ശേഷമായിരുന്നു ലോക ചാമ്പ്യന്‍ കൂടിയായ പങ്കജിന്റെ തിരിച്ചുവരവ്. ഭാഗ്യനിര്‍ഭാഗ്യം ഇരുവശത്തും മാറിമറിഞ്ഞ കളിയെന്നാണ് പങ്കജ് പോരാട്ടത്തെ വിശേഷിപ്പിച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് പങ്കജ് വിജയിച്ചത്.
ഗീത് കടുത്ത എതിരാളിയായിരുന്നെന്നും മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തതെന്നും പങ്കജ് പറഞ്ഞു. ഈ മാസമാദ്യം ലോക പ്രൊഫഷണല്‍ ബില്യാര്‍ഡ്സ് ചാമ്പ്യന്‍ഷിപ്പിലും പങ്കജ് കിരീടമണിഞ്ഞിരുന്നു.