നദാല്‍ ഫെഡററെ വീഴ്ത്തി

PTIPTI
ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ വീണ്ടും കളിമണ്‍ കോര്‍ട്ടില്‍ വിരുത് കാട്ടി. ലോക ഒന്നാം നമ്പര്‍ താരം റോജര്‍ഫെഡററെ 7-5 6-7 (3-7) 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തി ഹാംബര്‍ഗ് മാസ്റ്റേഴ്‌സ് ടെന്നീസ് കിരീടം സ്വന്തമാക്കിയിരിക്കുക ആണ് ലോക രണ്ടാം നമ്പര്‍ സ്പാനിഷ്താരം.

കരുത്തുറ്റ ഫൈനല്‍ രണ്ടേമുക്കാന്‍ മണിക്കൂര്‍ നീണ്ട് നിന്ന ശേഷമാണ് നദാലിനൊപ്പം വന്നത്. കളിമണ്‍ കോര്‍ട്ടില്‍ ഒന്നാം നമ്പര്‍ താരത്തിനെതിരെ തന്‍റെ വൈദഗ്ദ്യം നദാല്‍ ഒരിക്കന്‍ കൂടി വെളിവാക്കുക ആയിരുന്നു. മൂന്നാം സെറ്റില്‍ ഫെഡററെ രണ്ട് തവണ പിടിച്ചു നിര്‍ത്തിയാണ് നദാല്‍ കരിയറിലെ ഇരുപത്താറാം കിരീടം നേടിയത്.

ഇതിന് മുമ്പും പല തവണ കളിമണ്‍ കോര്‍ട്ടില്‍ നദാലിന്‍റെ മികവ് കണ്ട ഫെഡറര്‍ ഒമ്പതെണ്ണത്തില്‍ എട്ടിലും പരാജയപ്പെടുക ആയിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ പരാജയപ്പെടുത്തി കിരീടം നേടിയ ഫെഡററോട് മധുരമായി പകരം വീട്ടാനും സ്പാനിഷ് താരത്തിനു കഴിഞ്ഞു എന്നതാണ് വസ്തുത.

ഹാംബെര്‍ഗ്: | WEBDUNIA| Last Modified തിങ്കള്‍, 19 മെയ് 2008 (11:51 IST)
കഴിഞ്ഞ വര്‍ഷം കളിമണ്‍ കോര്‍ട്ടില്‍ നദാലിന്‍റെ അപരാജിതമായ 81 മത്സരങ്ങള്‍ എന്ന റെക്കോഡായിരുന്നു ഫെഡറര്‍ തകര്‍ത്തത്. ഇത്തവണ കളിമണ്‍ മൈതാനത്ത് മികവ് കണ്ടെത്തിയ ഫെഡററുടെ 41 മത്സരങ്ങളുടെ അപരാജിതത നദാലും ഞായറാഴ്ച പൊളിച്ചടുക്കി. റാഫ വീണ്ടും അവിശ്വസനീയമായ പ്രകടനം നടത്തിയെന്ന് ഫെഡറര്‍ അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :